Indulekha - Voice Of Rebellion!

INDULEKHA IS the first classic novel in Malayalam. The novelist had originally intended to translate Benjamin Disraeli `s Henrietta Templebut abandoned the idea and depicted a familiar story. Indulekhabecame a landmark in the history of Malayalam literature and initiated the novel as a new flourishing genre.

The book became significant and there have been innumerable critical studies on it. One has only to evaluate whether anything new has emerged in its study and in that respect the one by E.P. Rajagopalan is commendable and analytical, placing the novel in perspective.

The novel highlights the eternal conflict and clash between two generations, the old and the young, and between tradition and modernity. It deals with the decline of the feudal system in Kerala and of the emergence of an educated middle class. Suri Nambudiri represents the decadence of feudalism, its caste oppression and polygamy. Indulekha, the novel's educated heroine, dramatises the resistance of a progressive woman. She refuses to succumb to the oppression of the Nambudiri and marries Madhavan, who stands up to the social evils of the period.

It heralded the voice of rebellion against such customs and traditions that stood in the way of humanisation. Social issues have been forcefully debated in the novel through the experiences of the characters reflecting contemporary society. The critical study clearly brings out the aspects of modernity of the novel and of its essential imperative of synthesis between tradition and modernity. It also deals with the significance of the novel resulting in many sequels and adaptations in novels, plays and other literary forms. The impressive bibliography bears testimony to it.

K. KUNHIKRISHNAN

Oru Desathinte Katha - Review

'Oru Deshathinte Katha' which literally means 'The story of a country' is a Malayalam novel written by SK Pottekkatt.Pottekkatt, whose travelogues are considered to be masterpieces in Malayalam literature finally wrote this autobiographical magnum opus in 1971. It became an instant bestseller and fetched him the most acclaimed Jnanapith award and Sahitya Academy award.

The story revolves around the initial 20 years of the protoganist Sridharan's life in the Malabar village called 'Athiranippadam'. While Sridharan's life is of moderate importance and interest, it is the happenings and people of Athiranippadam and Sridharan's relationship with his father Krishnan Master that makes up the core of the story. The story begins with the birth of Sridharan and continues till he is about twenty. In between the reader is taken through numerous happenings in the village, hundreds of characters who make up the natives of the land and anecdotes concerning them. Sridharan's relationship with his father who was an epitome of truth and dharma also has been described. Sridharan finally is forced to leave the village when his father dies. The author winds up with Sridharan returning to the changed village about 30 years after. He gets to know what happened to most of the people of the village after he left 30 years before, from'Velumooppar' who is still alive (Velu was a carpenter in Athiranippadam).

The are numerous fascinating things about this novel.
The amazing charecterization of almost a hundred characters and the stories of their lives. The most interesting of them being Kunjappo, Sridharans elder brother. The roles Kunjappo plays in his life starting from being a military man and then to a painter, railway workshop fitter, Congress volunteer and the related happenings are a treat to the reader.
The magical world of Ilanjippoyil. Ilanjippoyil is village which is half forrest and half agrcultural land where Sridharan goes to stay during vacation. One would not believe that such a world exists when he reads Sridharans adventures in the jungle with his friend Appu. How many unheard birds does he hear singing! How many unheard fruits does he eat! How many unheard trees does he climb!
'Supper Sarkkeett':- The midnight mischieves done by Sridharan(referred as 'Minor' by his senior friends) and his friends are more than entertaining.
The historical legend of the rich Kelanjeri family and how Athiranippadam sees the decline of the family, thanks to the spendthrift drunkard 'Kunjikkelu Melan', who was the last heir of the family.

There are more than a few moments where the reader may feel his eyes getting wet:- when Sridharan comes to know that Narayani is dead(Sridharan was emotionally attracted with the crippled sister of Appu); when Sridharans loving brother Gopalettan dies; when Krishnan Master dies and when Sridharan finally leaves Athiranippadam.

There would be a hundred oringinal characters in the story.(All of them are normal people like carpenters, toddy workers etc)Its unbelievable how the writer explains the history and heroics of each and later relates them to the central story and happenings. The reader is left to wonder whether such a small village would have so many interesting people!

The writer of this review wonders how much autobirographical the novel is. Does Athiranippadam really exist? If yes, did all of people mentioned live there? Or has the writer fit all the interesting people he met in his life into the imaginary village called Athiranippadam, much like what RK Narayan did with Malgudi? If that is true, the writer has done a commendable job in relating the character introduced in say 50th page into a happening say in 400th page.

The language of the novel is beautiful, its simplicity being its beauty:- I had the same feeling of being narrated by my grandfather. The dialect changes with the dialogues of different characters. Some portions when Sridharan goes through his
teenage love affairs are poetic.

The writer also has narrated the ripples caused by different historical happenings (like the Mopla Revolt or 'Jagala'of 1921 and the Civil Disobedience Movement of 1930 during the period) in the village. These are interesting to say the least.

The ending has been dragged a little when the author takes the reader through some incidents which happened with Sridharan after leaving Athiranippadam. These could have been avoided, the story could have ended with just mentioning what happened
with the different people of the village.

Altogether a very engaging book, the reader would be left with the hangover at least for a couple of days. A must read in Malayalam or even Indian literature, creations of such magnitude are rare to find!

- Narayanan K

മന്ദിരോദ്ഘാടനം


പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്ക്‌ ലൈബ്രറി & റീഡിംഗ്‌ റൂമിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. രാജ്യസഭ എം.പി, പി.ആര്‍.രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. എം.പി.യുടെ വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിന്‌ അനുവദിച്ചിരുന്നു.ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. 

കാഞ്ചന കൃഷ്‌ണന്‍, വത്സല ശശി, കെ.എന്‍.ഹരി, ഐ.ബാലഗോപാല്‍, ഖാദര്‍ പട്ടേപ്പാടം, സുനില്‍ കോലുകുളങ്ങര,എം.ബി രാജു മാസ്റ്റര്‍ , എം.ബി നെല്‍സന്‍ , എം.പി ഭാസ്കരന്‍ മാസ്റ്റര്‍ , വി.സി പ്രഭാകരന്‍ , ലക്ഷ്മി ടീച്ചര്‍, എം.എം ചന്ദ്രശേഖരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വി.വി.മോഹനന്‍ സ്വാഗതവും എം.കെ.മുരളി നന്ദിയും പറഞ്ഞു.

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും

വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്‍ച്ചയാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക.
പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു. ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.
വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ വായിച്ചാലും വളയും. ഇതെങ്ങനെയെന്നാണോ? നിലവാരമില്ലാത്ത നേരംകൊല്ലികളായ ഉള്ളിത്തൊലി ചവറുകള്‍, പൈങ്കിളികള്‍, വെറും വായനയ്ക്ക് ഉപയോഗിക്കുന്ന ചന്തസാഹിത്യം, മഞ്ഞപ്പത്രങ്ങള്‍ എല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് വായനയില്‍ ഒരു തിരഞ്ഞെടുപ്പ് വേണമെന്നു പറയുന്നത്. ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെയുള്ള മേഖലകളിലെ പുസ്തകങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു വായിക്കണം.
സയന്‍സ് ഫിക്ഷനുകള്‍ ഇക്കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഒപ്പം കുറ്റാന്വേഷണ കൃതികള്‍, അന്വേഷണക്കുറിപ്പുകള്‍ തുടങ്ങിയവ വായിക്കുന്നതിലൂടെ നമ്മുടെ ചിന്തയും അന്വേഷണത്വരയും വളരുകയാണ് ചെയ്യുന്നത്. മഹാന്മാരായ ചരിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍ എന്നിവരുടെ ആത്മകഥകളും ജീവചരിത്രങ്ങളും എത്ര വായിച്ചാലും അധികമാവുന്നില്ല. ആത്മകഥാപരമായ നോവലുകള്‍, കഥകള്‍, നാടകങ്ങള്‍ മുതലായവ ഉല്‍സാഹത്തോടെ നമുക്കു വായിക്കാനാവുമല്ലോ. പുതിയ അറിവുകള്‍ നമ്മളറിയാതെ നമ്മെത്തേടി എത്തുകയാണ് അപ്പോഴെല്ലാം.
വായനയ്ക്ക് തിരഞ്ഞെടുപ്പു വേണമെന്നു സൂചിപ്പിച്ചുവല്ലോ. ഇതെങ്ങനെയെന്നാണോ ആലോചിക്കുന്നത്? ഇതിനാണ് അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന ചങ്ങാതിമാരും. ക്ഷമയും താല്‍പ്പര്യവും വേണ്ടതു കൂടിയാണ് വായന. വായനയുടെ സുഖം മറ്റൊരു മാധ്യമത്തിനും തരാനാകില്ല. ടെലിവിഷനില്‍ വാര്‍ത്തകള്‍ കണ്ടാലും പിറ്റേന്നത്തെ പത്രം കണ്ടാലേ നമുക്കൊരു തൃപ്തി വരുന്നുള്ളൂ. ഒരു കഥ വായിക്കുന്നതുപോലുള്ള അനുഭൂതി സിനിമ കാണുമ്പോള്‍ കിട്ടുമോ? വായനയും പുസ്തകങ്ങളുമാണ് എന്നും കേമന്മാര്‍ എന്ന പരമാര്‍ഥമാണിവിടെ തെളിഞ്ഞുവരുന്നത്.
വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനുവേണ്ടി പി എന്‍ പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. വായനയുടെ ഗൗരവവും ആവശ്യകതയും വിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഓരോ വര്‍ഷവും സ്‌കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനവാരം കൊണ്ടാടാന്‍ നിഷ്‌കര്‍ഷിക്കപ്പെടുന്നത്.
തിരക്കുകളും പഠനപ്രവര്‍ത്തനങ്ങളുമുണ്ടെങ്കിലും ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും വായനയ്ക്കു വേണ്ടി നീക്കിവയ്ക്കണമെന്ന ഓര്‍മപ്പെടുത്തല്‍ വായനദിനത്തിനുണ്ട്. വായന മാത്രം പോര; വായിച്ചറിഞ്ഞതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കുറിച്ചുവയ്ക്കുകയും ഇടയ്ക്കിടെ അവ എടുത്ത് ഓര്‍മ പുതുക്കുകയും വേണം.
ഏതാണ് ബാലസാഹിത്യത്തിലെ ആദ്യകാല കൃതികള്‍? ഈയൊരു സംശയത്തിനു കൃത്യമല്ലെങ്കിലും ഇങ്ങനെയൊരുത്തരം നല്‍കാം. പണ്ടുമുതല്‍ക്കുതന്നെ മുതിര്‍ന്നവരില്‍നിന്നു ബാലികാബാലന്‍മാര്‍ കേട്ടും അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും പോരുന്ന കഥകളായിരിക്കാം ലോകത്തെ ബാലസാഹിത്യത്തിന്റെ പ്രഥമ മാതൃകകള്‍ . ലോകത്തെ സകല ഭാഷകളിലുമുള്ള മുത്തശ്ശിക്കഥകള്‍ ഇവയുടെ ഉത്തമോദാഹരണങ്ങളാണ്.
ബാലസാഹിത്യത്തിനു മേഖലകള്‍ പലതാണ്: കുട്ടിക്കഥകള്‍, ഗുണപാഠകഥകള്‍, യക്ഷിക്കഥകള്‍, ഇതിഹാസകഥകള്‍, നാടോടിക്കഥകള്‍, അമാനുഷകഥകള്‍, ശാസ്ത്രകഥകള്‍, ചിത്രകഥകള്‍ തുടങ്ങി നീണ്ടുപോകുന്നതാണിത്.
ഒരുപക്ഷേ ഇന്നും (അന്നും) കുട്ടികള്‍ ആദ്യമായി കേട്ടുതുടങ്ങുന്നത് കഥാലോകത്തെ അക്ഷയഖനിയായ 1001 രാവുകളില്‍ നിന്നുള്ള മണിമുത്തുകളായിരുന്നു. സിന്ദ്ബാദിന്റെ കടല്‍യാത്രകള്‍, ആലിബാബയും 40 കള്ളന്‍മാരും, അലാവുദ്ദീനും അദ്ഭുതവിളക്കും തുടങ്ങിയവ കുട്ടികള്‍ മായാലോകത്തെ വിസ്മയകരമായ കാഴ്ചകള്‍ അനുഭവിച്ചറിയും വിധം കേള്‍പ്പിക്കാന്‍ കഴിവുള്ള മുത്തശ്ശിമാര്‍ മുമ്പുണ്ടായിരുന്നു.
ലോക കഥാസാഹിത്യത്തിലെ അറിയപ്പെടുന്ന കഥാപ്രപഞ്ചമായ അറബിക്കഥകള്‍ക്കു പുറമെ ഇന്ത്യയിലെ പഞ്ചതന്ത്രം കഥകളും യൂറോപ്പിലെ ഈസോപ്പുകഥകളും എന്നും കുട്ടികളെ രസിപ്പിക്കുകയും ആഴത്തില്‍ ചിന്തിപ്പിക്കുകയും ചെയ്തവയാണ്. ആമയും മുയലും മല്‍സരിച്ചോടിയതും മുന്തിരി പുളിക്കുമെന്നു പറഞ്ഞ കൊതിയച്ചാരായ കുറുക്കനെയും, പുലി വരുന്നേ എന്നു വിളിച്ചുപറഞ്ഞ് ആപത്തില്‍ ചാടിയ ഇടയനെയും ആട്ടിന്‍തോലിട്ട ചെന്നായയെയും അറിയാത്ത കുട്ടികളില്ലല്ലോ. ഇവയെല്ലാം പറഞ്ഞത് ഈസോപ്പ് എന്ന ഗ്രീക്ക് അടിമയായിരുന്നു.
ഗുണപാഠകഥകളുടെ അക്ഷയഖനികള്‍ നമുക്കും അവകാശപ്പെടാവുന്നതാണ്. എ.ഡി അഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന അമരശക്തന്‍ എന്ന രാജാവ് തന്റെ ധൂര്‍ത്തന്‍മാരായ മക്കളെ നേരെയാക്കാന്‍ പണ്ഡിതനായ വിഷ്ണുശര്‍മയെ ചുമതലപ്പെടുത്തുകയും അദ്ദേഹം മക്കളെ നിരവധി കഥകളിലൂടെ രാജ്യതന്ത്രവും നീതിശാസ്ത്രവും സല്‍സ്വഭാവവുമൊക്കെ പഠിപ്പിക്കുന്നു. അങ്ങനെ രാജകുമാരന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യബോധം മനസ്സിലാക്കുകയും മിടുക്കന്‍മാരാവുകയും ചെയ്തു. ഇതിനുവേണ്ടി രചിച്ച ആ കഥകളാണ് പിന്നീട് പഞ്ചതന്ത്രം കഥകളായി അറിയപ്പെട്ടത്.
ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ് ജാതകകഥകള്‍. ഗൗതമബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ എന്ന അര്‍ഥത്തിലാണ് ഇത് ജാതകകഥകള്‍ എന്ന പേരിലറിയപ്പെടുന്നത്. ബുദ്ധമത ഗ്രന്ഥസമുച്ചയമായ ത്രിപിടകത്തില്‍ ഉള്‍പ്പെടുന്ന ഖുദ്ദകനികായം എന്ന സമാഹാരത്തിലാണ് ഇവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മരിച്ചുപോയ തന്റെ കുഞ്ഞിനെ ജീവിപ്പിക്കണമെന്ന ഒരമ്മയുടെ അപേക്ഷ പ്രകാരം, ആരും മരിക്കാത്തൊരു വീട്ടില്‍നിന്ന് ഒരല്‍പ്പം കടുകു കൊണ്ടുവന്നാല്‍ കുഞ്ഞിനെ ജീവിപ്പിക്കാമെന്നു ബുദ്ധന്‍ പറയുന്നു. അങ്ങനെയൊരു വീടു കണ്ടെത്താന്‍ ആ അമ്മയ്ക്കു കഴിയാതെപോകുന്നു. ഇതുപോലുള്ള ദാര്‍ശനിക കഥകള്‍ ജാതകകഥകളില്‍ കാണാം.
ഇതിഹാസങ്ങള്‍ എന്നു കേള്‍ക്കാത്തവര്‍ ഒരു രാജ്യത്തുമുണ്ടാവില്ല. ലോകസംസ്‌കാരങ്ങളിലെല്ലാം സുലഭമാണ് ഇതിഹാസങ്ങള്‍. സംഭവബഹുലമായ കഥയും അദ്ഭുത മനുഷ്യരും അമാനുഷരായ കഥാപാത്രങ്ങളും ഇവയില്‍ ധാരാളം കാണാം. ദൈവങ്ങളും മനുഷ്യരും മൃഗങ്ങളും പ്രാണികളും പക്ഷികളും പരസ്പരം സംസാരിക്കുകയും കഥാപാത്രങ്ങളാവുകയും ചെയ്യുന്നതും കാണാം. രാജാക്കന്മാര്‍, യുദ്ധങ്ങള്‍, ആത്മീയത, ഉപദേശങ്ങള്‍, തത്ത്വചിന്ത, ദര്‍ശനങ്ങള്‍ എല്ലാം ഇതിഹാസങ്ങളിലുണ്ടാകും.
അതിശയോക്തി സംഭവവിവരണങ്ങളും അമാനുഷര്‍ നശിക്കുന്നതും നിസ്സാരന്മാര്‍ വിജയിക്കുന്നതും ഇതിഹാസകഥകളുടെ പ്രത്യേകതയാണ്. ഇതിഹാസങ്ങളില്‍ ഏറെ പ്രസിദ്ധങ്ങളാണ് ഇന്ത്യയിലെ മഹാഭാരതവും രാമായണവും. പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധമാണ് മഹാഭാരതം പറയുന്നത്. വിഷ്ണുവിന്റെ ശ്രീരാമാവതാരകഥയാണ് രാമായണം പറയുന്നത്. ഭാഗവതം, പുരാണങ്ങള്‍, ഉപനിഷത്തുക്കള്‍ തുടങ്ങി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ വളരെ വിപുലമാണ്.
ഇതിഹാസങ്ങളുടെ കളിത്തൊട്ടിലെന്നാണ് ഗ്രീക്ക് സാഹിത്യത്തെ വിശേഷിപ്പിക്കുന്നത്. മഹായുദ്ധങ്ങളുടെ കഥ പറയുന്ന ഹോമറുടെ ഇലിയഡും ഒഡീസിയും ഒഴിച്ചുനിര്‍ത്തി ഗ്രീക്ക് ഇതിഹാസചരിത്രം തന്നെയില്ല. ഗ്രീക്ക് രാജാക്കന്മാരും ട്രോയ് നഗരവും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. ഭീമാകാരമായ ഒരു മരക്കുതിരയുടെ അകത്ത് ഒളിച്ചിരുന്ന് ഗ്രീക്കുകാര്‍ രാത്രിയില്‍ ട്രോയ് നഗരത്തെ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ട്രോയ് രാജകുമാരനായ പാരിസ് തട്ടിക്കൊണ്ടുപോയിരുന്ന ഹെലനെ മോചിപ്പിക്കുന്നതാണ് ഇലിയഡിന്റെ കഥാസാരം.
ഒഡീസിയസ് എന്ന യോദ്ധാവിന്റെയും പടയാളികളുടെയും ഗ്രീസിലേക്കുള്ള മടക്കയാത്രയില്‍ അനേകം അമാനുഷിക ജീവികളെയും ഭീകരജന്തുക്കളെയും എതിര്‍ത്തു തോല്‍പ്പിക്കുന്നു. മരിച്ചുവെന്നു കരുതിയ ഒഡീസിയസിന്റെ സൈന്യത്തെയും രാജ്യത്തെയും റാണിയെയും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരെയും ഗ്രീക്ക് പടയാളികള്‍ എതിര്‍ത്തു തോല്‍പ്പിക്കുന്നതാണ് ഒഡീസിയുടെ കഥ.

 - അന്‍വര്‍ ഷാ
കടപ്പാട്: ഗിഫു മേലാറ്റൂര്‍,സുല്‍ഫിക്കര്‍,ബിനോയ് സേവ്യര്‍,
അവലംബം: ലോക വായനാ ദിന സര്‍വേ -2009,വിക്കിപീഡിയ,ഗൂഗിള്‍,ബ്ലോഗര്‍

രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്‌ ലൈബ്രറി ആന്‍ഡ്‌ റീഡിങ്‌ റൂം പുതിയ കെട്ടിടത്തിലേക്ക്‌

1953-ല്‍ ഐ.എം വേലായുധന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്‌ ലൈബ്രറി ആന്‍ഡ്‌ റീഡിങ്‌ റൂം പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റി സ്ഥാപിക്കുന്നു. ഇതിന്റെ ഉദ്‌ഘാടനം ജൂണ്‍ 23 ശനിയാഴ്‌ച രാവിലെ 10.30ന്‌ രാജ്യസഭ എം.പി പി.ആര്‍ രാജന്‍ നിര്‍വ്വഹിക്കും. 

അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും. തൃശ്ശൂര്‍ നിര്‍മ്മിതി കേന്ദ്രം അസോ.പ്രോജക്ട്‌ എഞ്ചിനീയര്‍ പി.കെ മധുസൂദനന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. കാഞ്ചന കൃഷ്‌ണന്‍, അഡ്വ.സുനില്‍ കോലുകുളങ്ങര, വത്സല ശശി, കെ.എന്‍ ഹരി, ഐ.ബാലഗോപാലന്‍, ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. വി.വി മോഹനന്‍ സ്വാഗതവും, എം.കെ മുരളി നന്ദിയും പറയും. പി.ആര്‍ രാജന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ ചിലവഴിച്ചാണ്‌ പുതിയ ലൈബ്രറി നിര്‍മ്മിച്ചിരിക്കുന്നത്‌. 

പരേതരായ എം.പി ഗോപാലന്‍ മാസ്റ്റര്‍, മണപ്പെട്ടി പുതുകുളം വേലായുധന്‍ എന്നിവരും, വെള്ളാനിമന നാരായണന്‍ നമ്പൂതിരിയും സൗജന്യമായി നല്‍കിയ സ്ഥലത്താണ്‌ ലൈബ്രറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്‌.

June 19 - Day Of Reading

Reading has at all times and in all ages been a source of knowledge, of happiness, of pleasure and even moral courage. The Importance of Reading is difficult to express in words but can experienced by people from all walks of life. Reading has a host of benefits - tangible and intangible and should infact become a habit as common as bathing or eating. In today's world with so much more to know and to learn and also the need for a conscious effort to conquer the divisive forces, the importance of reading has increased. Parents and others would however do well to inculcate the habit of reading in children from a very young age and that will prove to be in good stead for the years to come.

The Government of Kerala observes 19 June annually as Vayanadinam (Day of Reading) with a week-long series of activities at schools and public institutions to honour the contributions of P.N. Panicker to the cause of literacy, education and library movement.

Inauguration of the new library building on 23rd June!

The inauguration of the new library building will be conducted on 23rd June 2012, Saturday. The inaugural function will be conducted at 10.30 AM in Mahatma.U.P School, Porathissery.

Sri.P.R.Rajan M.P will be inaugurating the function while Adv.Thomas Unniyadan M.L.A will be presiding over the function. Srimathi.Soniya Giri, Chairperson(Irinjalakuda Municipality) will be the chief guest. 

All are welcome!

About Rabindranath Tagore Public Library & Reading Room


Rabindranath Tagore Public Library & Reading Room has been part of the social and cultural fabric of Porathissery, and surrounding communities since 1950's.


It seeks to inform, educate, entertain, and culturally enrich the entire community by providing books and other library materials and facilities.

Tagore Library, one of the prominent cultural center in Porathissery, caters to the needs of all kind of readers.