പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. രാജ്യസഭ എം.പി, പി.ആര്‍.രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. എം.പി.യുടെ വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നു.ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.
കാഞ്ചന കൃഷ്‌ണന്‍, വത്സല ശശി, കെ.എന്‍.ഹരി, ഐ.ബാലഗോപാല്‍, ഖാദര്‍ പട്ടേപ്പാടം, സുനില്‍ കോലുകുളങ്ങര,എം.ബി രാജു മാസ്റ്റര്‍ , എം.ബി നെല്‍സന്‍ , എം.പി ഭാസ്കരന്‍ മാസ്റ്റര്‍ , വി.സി പ്രഭാകരന്‍ , ലക്ഷ്മി ടീച്ചര്‍, എം.എം ചന്ദ്രശേഖരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വി.വി.മോഹനന്‍ സ്വാഗതവും എം.കെ.മുരളി നന്ദിയും പറഞ്ഞു.
No comments:
Post a Comment