1953-ല്‍ ഐ.എം വേലായുധന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോര്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. ഇതിന്റെ ഉദ്‌ഘാടനം ജൂണ്‍ 23 ശനിയാഴ്‌ച രാവിലെ 10.30ന് രാജ്യസഭ എം.പി പി.ആര്‍ രാജന്‍ നിര്‍വ്വഹിക്കും.
അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും. തൃശ്ശൂര്‍ നിര്‍മ്മിതി കേന്ദ്രം അസോ.പ്രോജക്ട് എഞ്ചിനീയര്‍ പി.കെ മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കാഞ്ചന കൃഷ്‌ണന്‍, അഡ്വ.സുനില്‍ കോലുകുളങ്ങര, വത്സല ശശി, കെ.എന്‍ ഹരി, ഐ.ബാലഗോപാലന്‍, ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. വി.വി മോഹനന്‍ സ്വാഗതവും, എം.കെ മുരളി നന്ദിയും പറയും. പി.ആര്‍ രാജന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ലൈബ്രറി നിര്‍മ്മിച്ചിരിക്കുന്നത്.
പരേതരായ എം.പി ഗോപാലന്‍ മാസ്റ്റര്‍, മണപ്പെട്ടി പുതുകുളം വേലായുധന്‍ എന്നിവരും, വെള്ളാനിമന നാരായണന്‍ നമ്പൂതിരിയും സൗജന്യമായി നല്‍കിയ സ്ഥലത്താണ് ലൈബ്രറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
No comments:
Post a Comment