കേരളോല്പത്തി - The Origin Of Malabar
കേരളത്തിന്റെ പ്രാചീനചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ വളരെ പ്രാമുഖ്യമുള്ള ഒന്നാണ് “കേരളോല്പത്തി“. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചയിതാവും മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്തു രാമാനുജന് എഴുത്തച്ഛനാണ്കേരളോല്പത്തി രചിച്ചത് എന്നാണ് ചരിത്രകാരന്മാര് കരുതുന്നത്. സംസ്കൃതത്തില്‍ രചിക്കപ്പെട്ട കേരളമാഹാത്മ്യം മുതലായ ഐതിഹ്യഗ്രന്ഥങ്ങളെ പിന്തുടര്ന്ന് എഴുതപ്പെട്ട കേരളചരിത്രത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ഒരു സംഗ്രഹമാണിതെന്നാണ് അനുമാനിക്കപ്പെടുന്നത്.
നമ്പൂതിരി ബ്രാഹ്മണരുടെയും, മറ്റു ചില ജാതിക്കാരുടെയും കേരളത്തിലേക്കുള്ള വരവും, പിന്നീട് കേരളം വാണിരുന്ന നിരവധി പെരുമാക്കന്മാരെക്കുറിച്ചും, ഭരണകര്‍ത്താക്കളെക്കുറിച്ചുമുള്ള കഥകളും വിവരണങ്ങളും, കേരളത്തിലെ വിവിധജാതികള്‍ക്കായി ശങ്കരാചാര്യര്‍ ഏര്‍പ്പെടുത്തിയ വിധിനിഷേധങ്ങളെക്കുറിച്ചുള്ള വിവരണവും ഇതില്‍ കാണുന്നുണ്ട്.
എന്നാല്‍ ഇന്ന് വളരെ സൂക്ഷ്മമായി അറിയുന്ന പല വസ്തുതകള്‍ക്കും നിരക്കാത്ത ചില സംഭവങ്ങളും ഇതില്‍ കാണപ്പെടുന്നതിനാല്‍ ഈ ഗ്രന്ഥത്തിനെ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കുവാന്‍ ചരിത്രാന്വേഷികള്‍ വിസമ്മതിക്കും എന്നുള്ളതില്‍ സംശയമില്ല. അതേസമയം, കേരളത്തിന്റെയും, കേരളജനതയുടെയും പ്രാചീനമായ സാംസ്കാരികചരിത്രമറിയുന്നതിനുള്ള ഒരു അമൂല്യമായ രേഖയാണ് “കേരളോല്പത്തി” എന്നു പറയാം.
Subscribe to:
Posts (Atom)